മറയൂര്‍: കോവിഡ് ആശങ്കക്കിടെ അതിര്‍ത്തിയില്‍ വിവാഹം. മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ശേഖര്‍-ശാന്ത ദമ്പതികളുടെ മകള്‍ പ്രിയങ്കയുടെയും കോയമ്പത്തൂര്‍ ശരവണപ്പെട്ടിയില്‍ മൂര്‍ത്തി-ഭാഗ്യലക്ഷമി ദമ്പതികളുടെ മകന്‍ റോബിന്സെൻറയും വിവാഹമാണ് ചിന്നാര്‍ അതിര്‍ത്തിയില്‍ നടന്നത്.
കഴിഞ്ഞ മാര്‍ച്ച് 22നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. കോവിഡ് ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും അതിര്‍ത്തികളടച്ചതും കാരണം വിവാഹം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, രോഗഭീതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഹൂര്‍ത്ത ദിവസമായ ഞായറാഴ്ച വിവാഹം മറയൂര്‍-ചിന്നാര്‍ അതിര്‍ത്തിയില്‍വെച്ച് നടത്താൻ തീരുമാനിച്ചു.
തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളുടെ അനുമതി തേടി. ആരോഗ്യവകുപ്പിെൻറ നിര്‍ദേശം പാലിച്ച് ചിന്നാര്‍ എക്‌സൈസ് ചെക്പോസ്റ്റിെൻറ പരിസരത്ത് റോഡില്‍വെച്ചാണ് കല്യാണം നടത്തിയത്. നടുറോഡില്‍ പായ വിരിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
മറയൂര്‍ സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മജീദ്, മറയൂര്‍ പഞ്ചായത്ത് അംഗം ജോമോന്‍ തോമസ്, ചിന്നാര്‍ എക്‌സൈസ് ചെക്പോസ്റ്റ് പ്രിവൻറിവ് ഓഫിസര്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെടെ ഇരുപതോളംപേര്‍ വിവാഹത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.