തൊടുപുഴ: നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിത വിലവര്‍ധന മൂലം കെട്ടിട നിര്‍മാണ മേഖല പ്രതിസന്ധിയിലാണെന്ന് എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ക്യൂബിക് അടിക്ക് 36 രൂപയായിരുന്ന മെറ്റല്‍ വില ആറ് മാസത്തിനിടെ 48 രൂപയും എം സാന്റ് വില 55ല്‍ നിന്ന് 78 ആയും വര്‍ധിച്ചു. സിമന്റ് കട്ട അടക്കമുളളവയുടെ വിലയും കുതിച്ചുയര്‍ന്നു. ജില്ലയിലെ ക്വാറി നിയന്ത്രണം മൂലം ഉത്പാദനത്തില്‍ വന്ന കുറവാണ് വിലവര്‍ധനക്ക് പിന്നില്‍. എറണാകുളം ജില്ലയെ അപേക്ഷിച്ച് ക്വാറി ഉത്പന്നങ്ങള്‍ക്ക് ഇടുക്കിയില്‍ വില കൂടുതലാണ്. ഇത് കുറക്കാന്‍ ക്വാറി ഉടമകളുമായി ജില്ല ഭരണകൂടം നടത്തിയ ചര്‍ച്ചകൾ ഫലം കണ്ടിട്ടില്ല.
പെര്‍മിറ്റ് ഫീസ് അനേകം മടങ്ങ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന നിലച്ച് പോയ ഭവന നിര്‍മാണ മേഖല മെല്ലെ സജീവമായെങ്കിലും വാണിജ്യ നിര്‍മാണ രംഗം സ്തംഭനത്തിലാണ്. ഭവന നിര്‍മാണ വായ്പ പലിശ 9.5 ശതമാനത്തിലേക്ക് ഉയര്‍ന്നതും വെല്ലുവിളിയാണ്. ജില്ലയിലെ നിര്‍മാണ നിരോധനവും തിരിച്ചടിയാണ്. മൂന്നാര്‍ അടങ്ങുന്ന മേഖലക്കായി പ്രത്യേക നിയമം കൊണ്ടു വന്ന് പ്രശ്നം പരിഹരിക്കണം. സാങ്കേതിക യോഗ്യത നേടിയവര്‍ക്ക് മാത്രമേ നിര്‍മാണ ലൈസന്‍സ് നല്‍കാവൂ എന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.