തൊടുപുഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള എല്ലാവിധ ജലവിനോദങ്ങളും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ സാഹസിക വിനോദങ്ങളും 17 വരെ നിരോധിച്ച് ജില്ല കലക്ടർ.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടത്തിലെ വിവിധ വകുപ്പിലെ ജീവനക്കാർ ആസ്ഥാനത്തു തന്നെ ഉണ്ടായിരിക്കണമെന്ന് കലക്ടർ അറിയിച്ചു. റവന്യു വകുപ്പിൽ സബ് കലക്ടർ, ഡപ്യൂട്ടി കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നീ തസ്തികയിലുള്ള ജീവനക്കാരും ജില്ലാതല ഉദ്യോഗസ്ഥരും കലക്ടറുടെ മുൻകൂട്ടിയുള്ള അനുമതിയും മറ്റു വകുപ്പുകളിലെ ജീവനക്കാർ ജില്ലാതല ഉദ്യോഗസ്ഥരുടെ അനുമതിയും കൂടാതെ അവധിയിൽ പോകരുതെന്നാണ് നിർദേശം.
ജില്ലയിൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഒഴികെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും 17 വരെ നിരോധിച്ചു. മൂന്നാർ ഗ്യാപ് റോഡിൽ രാത്രി റോഡ് ഗതാഗതം 17 വരെ നിരോധിച്ചിട്ടുണ്ട്. മഴ നില നിൽക്കുന്ന സാഹചര്യത്തിൽ റോഡിലേക്ക് പാറക്കല്ലും മറ്റും വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഇരുവശങ്ങളിലെ പാർക്കിങ്ങിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.