ഭക്ഷ്യ സുരക്ഷാ പരിശോധന; ഒരു ഹോട്ടൽകൂടി പൂട്ടിച്ചു

തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ഭക്ഷണശാലകളിൽ പരിശോധന തുടരുന്നു. വെള്ളിയാഴ്ചത്തെ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച ഒരു ഹോട്ടൽ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വിഭാഗം അസി. കമീഷണർ ജോസ് ലോറൻസ്, തൊടുപുഴ സർക്കിൾ ഫുഡ് സേഫ്ടി ഓഫിസർ എം. രാഗേന്ദു എന്നിവർ പങ്കെടുത്തു.

അതിനിടെ, തൊടുപുഴ നഗരസഭ ഹെൽത്ത് വിഭാഗം എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പാചകം ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ പരിധിയിലെ 14 ഹോട്ടലാണ് പരിശോധിച്ചത്.

വെങ്ങല്ലൂർ ഭാഗത്തെ രണ്ട് ഹോട്ടലിൽനിന്നും ഗാന്ധി സ്ക്വയർ ഭാഗത്തുള്ള ഒരു ഹോട്ടലിൽനിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇവരിൽനിന്ന് 6000 രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളിലും സ്ക്വാഡിന്‍റെ പ്രവർത്തനം തുടരുമെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - food safety inspection; Another hotel was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.