കാന്തല്ലൂരിലെ സ്ട്രോബറി കൃഷിത്തോട്ടം
തൊടുപുഴ: കൃഷി വകുപ്പിന്റെ ‘പോഷകസമൃദ്ധി മിഷൻ’ പദ്ധതിയിലൂടെ എട്ട് ബ്ലോക്കിലായി 7000 പോഷകത്തോട്ടങ്ങൾ ഒരുങ്ങുന്നു. കാർഷിക പാരിസ്ഥിതിക പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ പോഷക പ്രാധാന്യമുള്ള വിളകൾ ഉൽപാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉൽപാദനം, വിപണനം, മൂല്യവർധന, സുരക്ഷിത ഭക്ഷണം എന്നിവ സംയോജിപ്പിച്ച് ആരോഗ്യസംരക്ഷണവും കർഷകരുടെ വരുമാനം വർധിപ്പിക്കലും ലക്ഷ്യത്തിലുണ്ട്. പദ്ധതിയുടെ ഭാഗമായി ഇതിനായി 7000 ന്യൂട്രീഷനൽ ഗാർഡൻ കിറ്റുകൾ വിതരണം ചെയ്തെന്ന് അധികൃതർ പറഞ്ഞു. പച്ചക്കറി, പഴങ്ങൾ, ചെറുധാന്യങ്ങൾ, കൂൺ തുടങ്ങി എല്ലാ പോഷകങ്ങളും ഇവിടെ ഉൽപാദിപ്പിക്കും. കിറ്റുകളിൽ വിത്തുകൾ, തൈകൾ, ജൈവ വളം, ജൈവ കീടനാശിനി തുടങ്ങിയവയുണ്ട്. പദ്ധതിക്ക് കീഴിൽ 81.9 ഹെക്ടറിൽ ചെറുധാന്യ കൃഷി തുടങ്ങിയിട്ടുണ്ട്. വീട്ടമ്മമാരും കർഷകരും ഉൾപ്പെടെ ജില്ലയിൽ ഒരുലക്ഷം ഗുണഭോക്താക്കളുണ്ട് പദ്ധതിക്ക്. 728 കൃഷിക്കൂട്ടങ്ങളും ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.