തൊടുപുഴ: മോഷണം പോയ സ്കൂൾ യൂനിഫോം 'ക്ഷമിക്കണം' എന്ന കുറിപ്പ് സഹിതം പള്ളിമുറ്റത്ത് മോഷ്ടാവ് തിരികെയെത്തിച്ചു.
ബുധനാഴ്ച രാവിലെ 11 ഒാടെയാണ് ഇടക്കനാൽ ഷിമി ബിനുവിെൻറ മകളുടെ യൂനിഫോം അടങ്ങിയ കവർ കാണാതായത്. അപേക്ഷ നൽകുന്നതിന് ഷിമി മുട്ടം പഞ്ചായത്ത് ഓഫിസിൽ എത്തിയപ്പോഴായിരുന്നു സംഭവം.
മകൾ അഞ്ജനയുടെ സ്കൂൾ യൂനിഫോമും മറ്റ് ഡ്രസുകളും ഉൾപ്പെടുന്ന ചെറിയ കവർ ഫ്രണ്ട് ഓഫിസിന് സമീപം നിലത്തുവെച്ചശേഷമാണ് അപേക്ഷ തയാറാക്കിയത്. പൂരിപ്പിച്ചുകഴിഞ്ഞ് തിരിഞ്ഞുനോക്കുേമ്പാൾ കവർ കണ്ടില്ല. വിവരം ഷിമി അടുത്തുണ്ടായിരുന്ന പഞ്ചായത്ത് അംഗം ഡോളി രാജുവിനോട് പറഞ്ഞു. യൂനിഫോം ഉൾെപ്പടെ കവർ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കണ്ട് കിട്ടുന്നവർ അറിയിക്കണമെന്നും ഡോളി രാജു സമൂഹ മാധ്യമങ്ങളിൽ സന്ദേശം പങ്കുവെച്ചു.
മുട്ടം മർത്തമറിയം പള്ളിയിലെ കപ്യാരാണ് ഷിമിയുടെ ഭർത്താവ് ബിനു. ഇദ്ദേഹം വ്യാഴാഴ്ച വൈകീട്ട് ദേവാലയത്തിൽ എത്തിയപ്പോൾ പള്ളിയുടെ ഒരു ഭാഗത്ത് മെഴുകുതിരി കത്തിച്ച് വെക്കുന്ന സ്ഥലത്ത് കവർ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അതിൽ മകളുടെ യൂനിഫോമുണ്ടായിരുന്നു. പരിശോധിച്ചപ്പോൾ വെള്ള പേപ്പറിൽ 'സോറി' എന്ന് എഴുതിയ കുറിപ്പും കാണുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.