Posted On
date_range Updated On
date_range രാത്രി പാലത്തിൻെറ ഭിത്തിയിൽ കിടന്നുറങ്ങി, രാവിലെ വെള്ളം ഉയർന്നതോടെ വയോധികൻ കുടുങ്ങി
ഇടുക്കി: പാലത്തിൻെറ ഭിത്തിയിൽ കിടന്നുറങ്ങി കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കുഞ്ചിത്തണ്ണിയിലാണ് സംഭവം. ബൈസൺവാലി സ്വദേശി മണ്ണുപുരയിടത്തിൽ ബേബിച്ചനെയാണ് രക്ഷപ്പെടുത്തിയത്.
രാത്രിയാണ് ഇദ്ദേഹം പാലത്തിൻെറ ഭിത്തിയിൽ കിടന്നുറങ്ങിയത്. രാവിലെ ആയപ്പോഴേക്കും വെള്ളം കൂടുകയും പാലത്തിനടിയിൽ കുടുങ്ങുകയുമായിരുന്നു. രാവിലെ ഏഴോടെ നാട്ടുകാർ ഇദ്ദേഹത്തെ കണ്ടെത്തി.
അടിമാലി, മൂന്നാർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി വല ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. വയോധികൻെറ ആരോഗ്യ നിലയിൽ പ്രശ്നമില്ല.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.