നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി മ​തി​ലി​ലി​ടി​ച്ച നി​ല​യി​ൽ

ലോ​റി മ​തി​ലി​ലി​ടി​ച്ച് അ​പ​ക​ടം

ചെ​റു​തോ​ണി: ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മ​തി​ലി​ലി​ടി​ച്ച് അ​പ​ക​ടം. മ​ണി​യാ​റ​ൻ​കു​ടി സ്കൂ​ൾ സി​റ്റി​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്ക​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​വ​രും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഡ്രൈ​വ​ർ ഏ​റെ ദൂ​രം വാ​ഹ​നം നി​യ​ന്ത്രി​ച്ച് ഓ​ടി​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ അ​മ്മ​ക്കു​ന്നേ​ൽ മൈ​തീ​ൻ​കു​ട്ടി​യു​ടെ വീ​ടി​ന്റെ മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് ലോ​റി നി​ന്ന​ത്. ഇ​തി​നി​ടെ റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ച്ചു.

Tags:    
News Summary - Lorry crashes into wall, causing accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.