കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ കേരള എൻ.ജി.ഒ യൂനിയൻെറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡൻറ് എം.എ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് മഞ്ജു ഷോൺ കുമാർ, സെക്രട്ടറി മുജിബ് റഹ്മാൻ , ആശുപത്രി ജീവനക്കാരായ പ്രഭു, സ്മിത കുമാർ തുടങ്ങിയവർ സംസാരിച്ചു . ഫോട്ടോ- പ്രതിഷേധ യോഗം എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡൻറ് എം.എ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.