NEW കോളജ്​ അധ്യാപകർക്ക്​ വേതന വർധനയില്ല; ഹൈകോടതി വിശദീകരണം തേടി

കൊച്ചി: യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്​കരണ ഉത്തരവുപ്രകാരമുള്ള വേതനവർധന സംസ്ഥാനത്തെ കോളജ്​ അധ്യാപകർക്ക്​ നൽകാത്തതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറി​ൻെറ വിശദീകരണം തേടി. യു.ജി.സി ഉത്തരവ്​ 2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യ​ത്തോടെ നടപ്പാക്കി 2019 ജൂൺ 29ന്​ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന്​ കാണിച്ച്​ കേരള ​ൈ​പ്രവറ്റ്​ കോളജ്​ ടീച്ചേഴ്​സ്​ അസോസിയേഷന​ും ഡോ. യു. അബ്​ദുൽ കലാം, ജോബിൻ ജോസ്​ എന്നീ അധ്യാപകരും നൽകിയ ഹരജിയിലാണ്​ ഉത്തരവ്​. പരിഷ്​കരണം മൂലമുണ്ടാകുന്ന അധിക സാമ്പത്തികബാധ്യതയുടെ 50 ശതമാനം കേന്ദ്രസർക്കാർ നൽകുമെന്നിരിക്കെ ഉത്തരവിറങ്ങി​ ഒരുവർഷമായിട്ടും പുതുക്കിയ ശമ്പളമോ ക്ഷാമബത്തയോ നൽകാത്തത്​ അനീതിയാണെന്ന്​ ഹരജിയിൽ പറയുന്നു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക്​ ഹരജിക്കാർ നിവേദനം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. നിവേദനം പരിഗണിച്ച്​ തീർപ്പാക്കാനും വർധിച്ച ശമ്പളം നൽകാനും ഉത്തരവിടണമെന്നാണ്​ ആവശ്യം. സംസ്ഥാന സർക്കാർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ​െകാളീജിയറ്റ്​ വിദ്യാഭ്യാസ ഡയറക്​ടർ, യു.ജി.സി എന്നിവരെ എതിർ കക്ഷികളാക്കിയാണ്​ ഹരജി​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.