കാട്ടാനക്കൂട്ടം അഞ്ചേക്കർ ഏലം കൃഷി നശിപ്പിച്ചു

നെടുങ്കണ്ടം: ഏലത്തോട്ടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം അഞ്ചേക്കർ സ്ഥലത്തെ കൃഷി പൂർണമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട് വനമേഖലയിൽ തമ്പടിച്ചിരുന്ന മൂന്ന് പിടിയാനകളും കൊമ്പനും ഉൾപ്പെടുന്ന സംഘമാണ് അതിർത്തി മേഖലകളായ ചതുരംഗപ്പാറമെട്ട്, വി.ടി എസ്റ്റേറ്റ്, കേണൽക്കാട്‌, മാൻകുത്തിമേട് എന്നിവിടങ്ങളിൽ നാശനഷ്ടം വരുത്തിവെച്ചത്.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് വനംവകുപ്പ് ജാഗ്രത നിർദേശം നൽകുകയും ഏലത്തോട്ടങ്ങളിലെ ജോലികൾ നിർത്തിവെക്കുകയും ചെയ്തു. ഏലം വിലയിടിവ് തുടരുന്നതിനിടെ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത് തോട്ടം ഉടമകളെയും കർഷകരെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വർഷവും പ്രദേശത്ത് കാട്ടാനകൾ വൻതോതിൽ കൃഷി നശിപ്പിച്ചിരുന്നു.

Tags:    
News Summary - wild elephant five acres Cardamom crop destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.