നെ​ടു​ങ്ക​ണ്ടം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും വി​ദ്യാ​ര്‍ഥി​ക​ളും ചേ​ര്‍ന്ന്

ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

കാ​യി​ക സ്‌​കൂ​ളി​നു​ള്ള ജി​ല്ല​ത​ല പു​ര​സ്കാ​രം

നെ​ടു​ങ്ക​ണ്ടം: റ​വ​ന്യു ജി​ല്ല സ്‌​കൂ​ള്‍ സ്‌​പോ​ര്‍ട്‌​സ് ആ​ൻ​ഡ് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ന്റെ എ​വ​ര്‍റോ​ളി​ങ് ട്രോ​ഫി​ക്ക് നെ​ടു​ങ്ക​ണ്ടം ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ആ​ൻ​ഡ് വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ അ​ര്‍ഹ​രാ​യി.

സം​സ്ഥാ​ന സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ ജി​ല്ല​യി​ല്‍നി​ന്ന് കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ക​യും കൂ​ടു​ത​ല്‍ പോ​യ​ന്റ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തി​നാ​ണ് പു​ര​സ്കാ​രം. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സു​രേ​ഷ്‌​കു​മാ​ര്‍, വി.​എ​ച്ച്.​എ​സ്.​സി പ്രി​ന്‍സി​പ്പ​ല്‍ അ​ഞ്ചു, പ്ര​ഥ​മാ​ധ്യാ​പി​ക ശ്രീ​രേ​ഖ, പി.​ടി.​എ പ്ര​സി​ഡ​ന്റ് ധ​നേ​ഷ്‌​കു​മാ​ര്‍, കാ​യി​ക അ​ധ്യാ​പി​ക ഹി​മ യോ​ഗേ​ഷ്, അ​ധ്യാ​പ​ക, വി​ദ്യാ​ര്‍ഥി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. എ.​ഇ.​ഒ രാ​ജ​ശേ​ഖ​ര​ന്‍, സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍ഡ് ജേ​താ​വ് ദേ​വ​സ്യ, ആ​ര്‍.​ഡി.​എ​സ്.​ജി.​എ സെ​ക്ര​ട്ട​റി സു​നീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ര്‍ ഷി​ജു കെ. ​ദാ​സാ​ണ് അ​വാ​ര്‍ഡ് സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത​ത്.

Tags:    
News Summary - District Head Award for Sports School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.