നെടുങ്കണ്ടം: കോവിഡ് ആശങ്കക്കിടയിൽ ക്രിസ്മസ് ആഘോഷത്തിന് മലനാട്ടിൽ മന്ദത. വിവിധ സംഘടനകൾ, ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവന്ന പുൽക്കൂട് മത്സരങ്ങളും കരോൾ ഗാന മത്സരങ്ങളും ഈ വർഷമില്ല. വിവിധ പള്ളികളിൽ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നടത്താറുള്ള ക്രിസ്മസ് ആഘോഷങ്ങളും ഇത്തവണയില്ല. സ്കൂളുകളും വിവിധ സംഘടനകളും പള്ളികളിലും പാപ്പമത്സരവും കരോൾ ഗാന മത്സരവും ഇക്കുറിയില്ല.
ആഘോഷം പൊടിപൊടിക്കാൻ പുൽക്കൂടിന് ആവശ്യമായ അലങ്കാര സാധനങ്ങൾക്കൊപ്പം ക്രിസ്മസ് ട്രീകൾ, ഉണ്ണീശോ സെറ്റുകൾ എന്നിവയുടെ വിൽപനയും മന്ദഗതിയിലാണ്. പള്ളികളിലും സംഘടനകളുടെ നേതൃത്വത്തിലും സൺഡേ സ്കൂളുകളിലും ഒരുക്കുന്ന പൂൽക്കൂടുകളിലേക്കാണ് ഉണ്ണീശോ സെറ്റുകൾ ഏറ്റവുമധികം വാങ്ങാറുള്ളത്. ഇത്തവണ സൺഡേ സ്കൂളുകളിൽ ഒരുക്കം ഒന്നുമില്ലാത്തത് വ്യാപാര മേഖലക്കും തിരിച്ചടിയായി.
കേക്കുകളുടെ വ്യാപാരത്തിനായി ബേക്കറി ഉടമകളും മറ്റും ആഴ്ചകൾക്ക് മുമ്പേ ഒരുക്കം ആരംഭിക്കാറുണ്ട്. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കുറി വ്യാപാരം മന്ദഗതിയിലാണ്. മുൻകാലങ്ങളിൽ 15ാം തീയതിയോടെ കേക്ക് വ്യാപാരം തകൃതിയാകുമായിരുന്നു. എന്നാൽ, ഇക്കുറി സ്കൂളുകളിലേക്കും മറ്റിതര ഓഫിസുകളിലേക്കുമുള്ള ഓർഡറുകൾ ലഭിക്കാഞ്ഞത് വ്യാപാരികൾക്ക്്് ക്ഷീണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.