Posted On
date_range Updated On
date_range മധ്യവയസ്കനെ മൂവർ സംഘം മർദിച്ചു
നെടുങ്കണ്ടം: ഇരട്ടയാർ പള്ളി തിരുനാളിന് നാടകം കാണാൻ പോയ മധ്യവയസ്കനെ മൂവർ സംഘം ക്രൂരമായി മർദിച്ചു. ഇരട്ടയാർ നോർത്ത് സ്വദേശി ഹരികുമാറിനാണ് (58) മർദനമേറ്റത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തെ തുടർന്നായിരുന്നു മർദനം.
ഹരികുമാറിന്റെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം പാർക്ക് ചെയ്തിരുന്നു. വാഹനം മാറ്റിത്തരാൻ പറഞ്ഞതിൽ പ്രകോപിതരായ സംഘം ഹരികുമാറിനെ മർദിക്കുകയായിരുന്നു. കണ്ണിനും ചെവിക്കും പുറത്തും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.