ഡെയ്ജോ
നെടുങ്കണ്ടം: ആനക്കല്ല് സ്വദേശി ഡെയ്ജോ (27)യുടെ മരണം കൊലപാതകമെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്.ഡെയ്ജോയുടെ മാതാവും വിധവയുമായ കണ്ടത്തിന്‍കരയില്‍ സെലിന് ആണ് ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. ആഗസ്റ്റ് 12 ന് മാരകമായി പരിക്കേറ്റ് മധുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ 14നായിരുന്നു മരണം. ഡെയ്ജോ ആശുപത്രിയിലാണെന്നറിഞ്ഞ് മാതാവ് കാണാൻ ചെല്ലുമ്പോൾ രക്തം വാർന്നാണ് കിടന്നിരുന്നതെന്ന് പരാതിയിൽ പറയുന്നു.
ആരാണ് തന്റെ തലക്ക് അടിച്ചതെന്നും കണ്ണ് അടിച്ചുപൊട്ടിച്ചതെന്നും മകൻ ചോദിക്കുന്നുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ, ഡെയ്ജോ ഫാനില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നത് കണ്ട് കയർ അറുത്തിട്ടപ്പോള്‍ സംഭവിച്ച പരിക്കുകളാണ് ഇതെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്.
കോതമംഗലം സ്വദേശിയായ 21 കാരിയെ പ്രണയിച്ച് വിവാഹം ചെയ്ത് വീട്ടില്‍ താമസിക്കുകയായിരുന്നു ഡെയ്ജൊ. കൊലപാതകമാണെന്ന് സംശയിക്കത്തക്ക വിധം പല തെളിവുകളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇവയൊന്നും പൊലീസ് പരിശോധിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജില്ല പൊലീസ് സൂപ്രണ്ടിന് മാതാവ് നല്കിയ പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.