പത്ര വിതരണക്കാരനായ ബാലനെ ഇടിച്ചുവീഴ്​​ത്തിയ കാർ കസ്​റ്റഡിയിലെടുത്തു

നെടുങ്കണ്ടം: പത്ര വിതരണക്കാരനായ ബാലനെ ഇടിച്ച് പരിക്കേൽപിച്ച്​ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാർ നെടുങ്കണ്ടം പൊലീസ്​ കസ്​റ്റഡിയിലെടുത്തു. മുണ്ടിയെരുമ സ്വദേശിയുതോണ്​ കാർ. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.

ബാലനൊപ്പമുണ്ടായിരുന്ന ആളിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ ൈഡ്രവറെ വിളിച്ചുവരുത്തും. തിരിച്ചറിഞ്ഞാൽ അറസ്​റ്റ് ചെയ്യും. നെടുങ്കണ്ടം താന്നിമൂട് കിഴക്കേ മാടപ്പാട്ട് ബാബുരാജിെൻറ മകൻ അമൽരാജിനെയാണ്​ (14) വെള്ളിയാഴ്ച വൈകീട്ട്​ താന്നിമൂട് തിരുവല്ലാപടിക്ക്​ സമീപം വെള്ളമാരുതി ആൾട്ടോ കാർ പിന്നിൽനിന്ന്​ ഇടിച്ചുവീഴ്​ത്തി​ കടന്നുകളഞ്ഞത്.

അപകടവിവരം പൊലീസിൽ അറിയിക്കാതെയും അമൽരാജിനെ ആശുപത്രിയിൽ എത്തിക്കാതെയും മുങ്ങിയതിനെതിരെയാണ് കേസ്​. അപകടത്തിൽ തലക്കും കാലിനും പരിക്കേറ്റ അമൽ ചികിത്സയിലാണ്.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.