ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ഭവനനിർമാണ പദ്ധതിയുടെ ഫണ്ട് സമാഹരണ യോഗം
സംസ്ഥാന സെക്രട്ടറി എം.എം. ബാവ മൗലവി ഉദ്ഘാടനം ചെയ്യുന്നു
ഭവനനിര്‍മാണ പദ്ധതിയുമായി ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ
നെടുങ്കണ്ടം: കൂട്ടിക്കല്‍ പ്രദേശത്ത് ഉരുൾപൊട്ടലില്‍ ദുരിതബാധിതരായ 14 കുടുംബങ്ങള്‍ക്ക് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമസ്ഥലം വാങ്ങി വീട് നിര്‍മിച്ച് നല്‍കുന്നതിെൻറ ഭാഗമായി പട്ടം കോളനി മേഖല ഫണ്ട് സമഹാരണം നടത്തി. സംസ്ഥാന സെക്രട്ടറി എം.എം. ബാവ മൗലവി ഉദ്ഘാടനം ചെയ്തു. ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് മൗലവി ബാഖവി അധ്യക്ഷതവഹിച്ചു.
മജീദ് മൗലവി, ചന്തിരൂര്‍ ഹസന് ബസരി മൗലവി, സി.എ. മൂസ മൗലവി, ജമാഅത്ത് ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പന്തളം വഹാബ്, ജില്ല പ്രസിഡന്റ് വി.എം. സ്വാലി ഹാജി, അല്‍ ബുസ്താന്‍ ചീഫ് എഡിറ്റര്‍ കമറുദ്ദീന് മൗലവി, മേഖല പ്രസിഡൻറ് ഷാഹുല്‍ ഹമീദ് മൗലവി, സെക്രട്ടറി ഹാഫിസ് ഷമീര്‍ മൗലവി, ജംഇയ്യതുല്‍ ഉലമ സെക്രട്ടറി യൂസഫ് മൗലവി കട്ടപ്പന, അബ്ദുല്‍ സത്താര്‍ മൗലവി, അബ്ദുല്‍ റസാഖ് മൗലവി കല്ലാര്‍, റഷീദ് മൗലവി അന്‍സാരി, നിസാര്‍ മൗലവി, അബ്ദുസ്സലാം മൗലവി .തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.