നെടുങ്കണ്ടത്ത് ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം
നെടുങ്കണ്ടം: കിഴക്കേക്കവലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച സ്റ്റേഡിയം ശനിയാഴ്ച വൈകീട്ട് മൂന്നിന് കായിക മന്ത്രി വി.അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും.
കായികവകുപ്പും കിഫ്ബിയും ചേര്‍ന്ന് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് , ഫിഫ നിലവാരത്തില്‍ നിര്‍മിച്ച ഫുട്ബാള്‍ ഫീല്‍ഡ് എന്നിവയാണ് രാത്രിയും പകലും ഒരു പോലെ മത്സരം നടത്താന്‍ കഴിയുന്ന ഫ്ലഡ്ലൈറ്റ് സ്റ്റേഡിത്തിന്റെ സവിശേഷതകൾ.
ജർമനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് മെറ്റിരിയല്സ് ഉപയോഗിച്ചാണ് 13.2 മില്ലി മീറ്റര്‍ കനത്തില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചത്.
ആദ്യ ഭാഗം പത്ത് ലൈനുകള്‍ ഉള്ള നൂറ് മീറ്റര്‍ ട്രാക്കും ബാക്കി ഭാഗം എട്ട് ലൈനുകളോടു കൂടിയ ട്രാക്കുമാണ്. 400 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരങ്ങള്‍ക്ക് പുറമെ ഡിസ്കസ്, ഹാമര്‍ ത്രോ, ഷോട്ട്പുട്ട്, ലോങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ്, പോള്‍ വോള്‍ട്ട്, സ്റ്റീപ്പിള്‍ ചെയ്സ്, ജാവലിന്‍, ഹൈ ജമ്പ്, ഫുട്ബാള്‍ എന്നീ മത്സരങ്ങള്‍ ഇവിടെ നടത്താന്‍ സാധിക്കും.
ആറ് ഏക്കര്‍ സ്ഥലത്താണു സ്റ്റേഡിയം. ബര്‍മുഡ ഗ്രാസ് എന്ന പച്ചപ്പുല്ലാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത് . കിഫ്ബി 10 കോടിയും മൂന്ന് കോടി സംസ്ഥാന സര്‍ക്കാരും ഒരു കോടിയിലധികം രൂപ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും ചെലവഴിച്ചു.
പരിപാടിയിൽ എം.എം. മണി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കായിക പ്രതിഭകളെ ആദരിക്കും.
ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകുന്നേരം ആറിന് അക്രോബാറ്റിക് ജൂഡോ ഷോയും 6.30 ന് കരാട്ടേ പ്രദര്‍ശനവും ഉണ്ടാകും. കൂടാതെ 7.30 ന് ചങ്ങനാശ്ശേരി എസ്.ബി കോളജും കോട്ടയം ബസേലിയോസ് കോളജും തമ്മിൽ സൗഹൃദ ഫുട്ബാള്‍ മത്സരവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.