പതിനാറുകാരിക്കൊപ്പം താമസിച്ച യുവാവ് റിമാൻഡില്‍
നെടുങ്കണ്ടം: ഏലത്തോട്ടത്തില്‍ പതിനാറുകാരിക്കൊപ്പം താമസിച്ച കേസില്‍ അന്തർ സംസ്ഥാന തൊളിലാളിയായ ഇരുപതുകാരന് റിമാൻഡില്‍.
ഝാര്‍ഖണ്ഡ്് സ്വദേശിയായ സോനാലാലിനെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം നെടുങ്കണ്ടം പൊലീസ് എറണാകുളത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
ഝാര്‍ഖണ്ഡ് സ്വദേശികളായ ഇരുവരും മാസങ്ങളായി നെടുങ്കണ്ടത്തിനടുത്ത്് ഏലത്തോട്ടത്തില്‍ താമസിച്ചു വരുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയുടെ പ്രായത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്് ഇരുവരും ആശുപത്രിയില്‍നിന്ന് മുങ്ങുകയായിരുന്നു.
പിന്തുടര്‍ന്ന പൊലീസ് ഇരുവരെയും എറണാകുളത്തുനിന്നുമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.