പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് മലപ്പുറം സ്വദേശി പിടിയില്
നെടുങ്കണ്ടം: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില് മലപ്പുറം സ്വദേശിയെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുറമണ്ണൂര് പാലാക്കണ്ണില് മുഹമ്മദ് സാദിഖാണ് പിടിയിലായത്.
സ്വകാര്യ കമ്പനിയില് ഡ്രൈവറായി ജോലി നോക്കിയിരുന്ന യുവാവ് പെണ്കുട്ടിയുമായി പ്രണയബന്ധം സ്ഥാപിക്കുകയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. കമ്പംമെട്ട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില് പെണ്കുട്ടിയുടെ മൊബൈല് ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്ത് പെണ്കുട്ടിയോടൊപ്പം സാദിഖ് പിടിയിലായത്.
ഇയാളെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു. പെണ്കുട്ടിയെ ബന്ധുക്കള്ക്കൊപ്പം വിട്ടയച്ചു. തട്ടിക്കൊണ്ട് പോകല്, ബലാത്സംഗം വകുപ്പുകള് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.