നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ 4 ഏക്കറോളം ഭൂമി ഒലിച്ചു പോയി

നെടുങ്കണ്ടം: വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയില്‍ എഴുകുംവയലില്‍ കൃഷി ഭൂമി ഒലിച്ചു പോയി രണ്ട് കര്‍ഷകരുടെ ഏലവും കുരുമുളകും കാപ്പിയും കൃഷിചെയ്തിരുന്ന മൂന്ന് ഏക്കറോളം കൃഷിയും നഷ്ടമായി. കൃഷിപൂര്‍ണ്ണമായും ഒഴുകിപോയി.എഴുകുംവയല്‍ കുട്ടന്‍കവലയില്‍ കുറ്റിയാനിക്കല്‍ സണ്ണി, ചെമ്മരപ്പള്ളി അനീഷ് എന്നിവരുടെ കൃഷിയാണ് ഒലിച്ചു പോയത്.

വ്യാഴാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. ഇതേ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. 2018ല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കുട്ടന്‍കവല മലര്‍വാടിപടി റോഡിന് സമീപത്താണ് കൃഷി ഭൂമി ഒലിച്ചു പോയത്. അതിനാല്‍ ജനം ആശങ്കയിലാണ്. വാഹനങ്ങള്‍ കഷ്ടിച്ച് കടന്നു പോകുന്നുണ്ടെങ്കിലും റോഡ് അപകടാവസ്ഥയിലാണ്. 

Tags:    
News Summary - Landslide in Nedumkandam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.