മാലിന്യം അടിഞ്ഞു കൂടിയ കൂട്ടാർപുഴ
നെടുങ്കണ്ടം: കൂട്ടാർ പുഴയിൽ ലോഡ് കണക്കിന് മാലിന്യം ചാക്കിൽ കെട്ടി തള്ളുന്നത് പതിവാകുന്നു. കൂട്ടാർ ജങ്ഷനു സമീപത്തെ പുഴയിലാണ് മാലിന്യം കുമിഞ്ഞിരിക്കുന്നത്.
പുഴയെ മാലിന്യപ്പുഴയാക്കിയിട്ടും ഗ്രാമപഞ്ചായത്തോ ആരോഗ്യവകുപ്പോ ശുചിത്വ മിഷനോ നടപടി സ്വീകരിക്കുന്നില്ല. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ല. പഞ്ചായത്ത് ഓഫിസിനു സമീപത്താണ് മാലിന്യം ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞിരിക്കുന്നത്.
പ്രദേശവാസികൾ ശുചിത്വ മിഷനെ വിവരമറിയിച്ചപ്പോൾ ആളെ കാട്ടിക്കൊടുത്താൽ നടപടി സ്വീകരിക്കാമെന്നാണ്. പുഴയിൽ ഒഴുക്ക് കുറഞ്ഞതോടെ മാലിന്യം കുമിയുകയാണ്. ഇത് നശിപ്പിക്കാനോ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാനോ അധികൃതർ തയാറാകുന്നില്ല. മാസങ്ങളായി വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യമാണ് ഇവിടെ തള്ളുന്നത്. മുമ്പ് ബാങ്ക് ജങ്ഷനിൽ വർഷങ്ങളോളമായി കൂട്ടിയിട്ടിരുന്ന മാലിന്യം നാട്ടുകാർ സംഘടിച്ച് മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ചുമൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.