Posted On
date_range Updated On
date_range അന്വേഷണം ഉൗർജിതമാക്കി; മോഷണ മുതൽ തിരികെയെത്തിച്ച് കള്ളൻ
നെടുങ്കണ്ടം: കിടപ്പുമുറിയിലെ അലമാരയിൽനിന്ന് മോഷണംപോയ മൂന്നരപ്പവൻ സ്വർണം മൂന്നാംനാൾ വീടിെൻറ പിൻഭാഗത്ത്് പ്ലാസ്റ്റിക് കപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
പൊലീസ് അന്വേഷണം ഉൗർജിതമാക്കിയപ്പോഴാണ് സംഭവം. െറജി എന്നയാളുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് ശനിയാഴ്ച മോഷണം പോയത്. പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വീടിെൻറ പിൻഭാഗത്തെ പ്ലാസ്റ്റിക് കപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കണ്ടെത്തി.
എസ്.ഐ. സജീവൻ, ജൂനിയർ എസ്.ഐ വിഷ്ണു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. പ്രതിയെ കണ്ടെത്തുന്നതുവരെ കേസ് അന്വേഷിക്കുമെന്ന് നെടുങ്കണ്ടം സി.ഐ പി.കെ. ശ്രീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.