നെടുങ്കണ്ടം: ടൗണിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം അനുദിനം വർധിച്ചിട്ടും അധികൃതരുടെ അനാസ്ഥ.ചില വൻകിട വ്യാപാരികളുടെ താൽപര്യം സംരക്ഷിക്കാനായി ആരോഗ്യ വകുപ്പ് മൗനം പാലിക്കുന്നതായാണ് ജനങ്ങൾ ആരോപിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ടൗണിലെ ചുമട്ടുതൊഴിലാളികൾക്ക്് രോഗം സ്ഥിരീകരിച്ചപ്പോൾ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരുന്ന ആരോഗ്യവകുപ്പിെൻറ നടപടിയാണ് രോഗ വ്യാപന കാരണമെന്നാണ് ആക്ഷേപം. ടൗണിലെ പല വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടും ഇത് വകവെക്കാതെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ വന്ന് കട തുറന്ന് പ്രവർത്തിപ്പിച്ച സംഭവം ഉണ്ട്. ബുധനാഴ്ച ആരോഗ്യ വകുപ്പിെൻറ ഔദ്യോഗിക കണക്കിൽ നെടുങ്കണ്ടം ടൗണിൽ മാത്രം 57 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പ്രതിരോധ സംവിധാനം പേരിനുപോലും ഇല്ലാത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി വർധിച്ചിട്ടും കർശന ഇടപെടലില്ലാത്തതിനാൽ എല്ലാം തകിടം മറിഞ്ഞ സ്ഥിതിയിലാണ്.
ടൗണിലെ സർക്കാർ ഓഫിസുകളടക്കം ഒരു സ്ഥാപനത്തിലും സുരക്ഷ സംവിധാനം കാണാനില്ല. മുമ്പ് സാനിറ്റൈസറും വെള്ളവും ഹാൻഡ്വാഷും എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു. ഇപ്പോൾ മിക്ക സ്ഥാപനങ്ങളിലും സാനിറ്റൈസർ പോലുമില്ല. ടൗണിലെത്തുന്ന ആളുകളും തോന്നിയതുപോലെയാണ്. ജനങ്ങളുെട ജാഗ്രതക്കുറവും വ്യാപനത്തിന് കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.