നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയില്‍നിന്ന് അര്‍ഹതപ്പെട്ട കുടുംബത്തെ ഒഴിവാക്കി അനർഹരെ ഉൾപ്പെടുത്തിയതായി പരാതി. താൽക്കാലിക ഷെഡില്‍ കഴിയുന്ന കുടുംബത്തെ അവഗണിച്ച് അനര്‍ഹര്‍ക്ക് വീട് അനുവദിക്കുന്നു എന്നാണ് ആരോപണം
കരുണാപുരം ബാലന്‍പിള്ള സിറ്റി സ്വദേശി തൊട്ടിയാംകണ്ടത്തില് നവാസാണ് പരാതിക്കാരൻ. അലുമിനിയം ഷീറ്റുകൊണ്ട് മറച്ച താൽക്കാലിക ഷെഡിലാണ് നവാസും ഭാര്യ സീനത്തും കഴിയുന്നത്. ലൈഫ് ഭവന പദ്ധതിയുടെ മുന്‍ഗണന പട്ടികയിൽ ആദ്യം ഇവരുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് മനഃപൂര്‍വം ഒഴിവാക്കിയെന്നാണ് ആരോപണം. അതേസമയം, വാസയോഗ്യമായ വീടുള്ള പലരും പട്ടികയിൽ ഇടം പിടിച്ചതായും പറയുന്നു.
നാല് സെന്റ് മാത്രമാണ് നവാസിനും കുടുംബത്തിനും സ്വന്തമായുള്ളത്. അഞ്ച് വര്‍ഷത്തിലധികമായി താൽക്കാലിക ഷെഡിലാണ് താമസം. സമീപത്തെ വന്‍ മരങ്ങള്‍ ഷെഡിലേക്ക് വീഴുമോ എന്ന ആശങ്കയുമുണ്ട്. നിലവിലേത് നിര്‍മിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന ഷെഡ് മരച്ചില്ല വീണ് തകർന്നിരുന്നു.
നിലവിലെ വീട് വാസയോഗ്യമല്ലെന്ന് പഞ്ചായത്ത് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ജനപ്രതിനിധികളുടെ ഇടപെടല്‍ മൂലം തങ്ങള്‍ തഴയപ്പെടുന്നു എന്നാണ് നവാസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.