ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന്​ ഏലക്കായ മോഷ്​ടിച്ചു

നെ​ടു​ങ്ക​ണ്ടം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​യി​ൽ നി​ന്ന്​ നാ​ല്​ ചാ​ക്ക് ഏ​ല​ക്കാ​യ മോ​ഷ​ണം പോ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട്​ മ​ണി​യോ​ടെ നെ​ടു​ങ്ക​ണ്ടം ചേ​മ്പ​ള​ത്തി​നും വ​ട്ട​പ്പാ​റ​ക്കു​മി​ട​യി​ലാ​ണ് സം​ഭ​വം. ചെ​മ്മ​ണ്ണാ​റി​ൽ​നി​ന്ന്​ കു​മ​ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ഏ​ല​ക്ക​യാ​ണ് പി​ന്നാ​ലെ എ​ത്തി​യ വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

ഡ്രൈ​വ​ർ അ​റി​യാ​തെ ലോ​റി​യി​ൽ ചാ​ടി​ക്ക​യ​റി മൂ​ടി​ക്കെ​ട്ടി​യി​രു​ന്ന പ​ടു​ത കീ​റി ലോ​റി​യു​ടെ പി​ന്നി​ലേ​ക്ക് ത​ള്ളി​യി​ട്ട ശേ​ഷം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​താ​യാ​ണ് പ​രാ​തി. പി​ന്നാ​ലെ എ​ത്തി​യ മ​റ്റൊ​രു വാ​ഹ​ന ഡ്രൈ​വ​ർ, ലോ​റി പാ​മ്പാ​ടും​പാ​റ അ​ടു​ക്കാ​റാ​യ​പ്പോ​ൾ ലോ​റി​യു​ടെ മു​ക​ളി​ൽ ആ​ൾ നി​ൽ​ക്കു​ന്ന​ത് ക​ണ്ട് ലോ​റി ഉ​ട​മ​യെ ഫോ​ണി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ലോ​റി ഡ്രൈ​വ​ർ കു​മ​രേ​ശ​നെ അ​റി​യി​ച്ചു. പി​ന്നാ​ലെ എ​ത്തി​യ വെ​ള്ള ഒ​മ്നി വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - Cardamom was stolen from a running lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.