നെടുങ്കണ്ടം: സംസ്ഥാന പാതയില്‍ രാജാക്കാട് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സഞ്ചരിച്ച കാര്‍ ഇടിച്ച് ഇരുചക്ര വാഹന യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ നെടുങ്കണ്ടം മുല്ലശ്ശേരില്‍ ജിന്‍സ് മാത്യുവിനെ(23)സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജേക്കബിനും പരിക്കേറ്റു.
ചൊവാഴ്ച രാത്രി കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം. നെടുങ്കണ്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ കൊറിയര്‍ വിഭാഗം സൂപ്പര്‍ വൈസറായ ജിന്‍സ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഓഫിസില്‍നിന്ന് ഇറങ്ങി 100 മീറ്റര്‍ കഴിഞ്ഞപ്പോള്‍ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ രാജാക്കാട് സ്റ്റേഷനിലെ സി.പി.ഒയെ വൈദ്യ പരിശോധനക്കുശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.