ഭാര്യ സഹോദരനെ തലക്കടിച്ച് പരിക്കേൽപിച്ച് ഒളിവിൽപോയ യുവാവ്​ അറസ്​റ്റിൽ

നെടുങ്കണ്ടം: ഭാര്യ സഹോദരനെ തലക്കടിച്ച് പരിക്കേൽപിച്ച് ഒളിവിൽപോയ യുവാവിനെ നെടുങ്കണ്ടം പൊലീസ്​ അറസ്​റ്റ് ചെയ്തു. പരിവർത്തന​േമട് വൃന്ദാവനത്തിൽ വിനീഷ് (41) ആണ് രണ്ടുമാസത്തിന്​ ശേഷം പിടിയിലായത്​. വിനീഷിെൻറ ഭാര്യ സഹോദരൻ ജുദീഷിനെയാണ് തലക്കടിച്ച് പരിക്കേൽപിച്ചത്.

ത​െൻറ സഹോദരിയെയും പിതാവിനെയും മർദിക്കുന്നതുകണ്ട്​ ചോദിക്കാനെത്തിയപ്പോഴാണ് തലക്കടിച്ച് മുറിവേൽപിച്ചത്. മുൻകൂർ ജാമ്യത്തിന്​ ശ്രമിച്ചെങ്കിലും ലഭിക്കാതെവന്നതോടെ ഒളിവിൽ പോകുകയായിരുന്നു.

നെടുങ്കണ്ടം എസ്​.ഐ കെ. ദിലീപ്കുമാറിെൻറ നേതൃത്വത്തിലായിരുന്നു അറസ്​റ്റ്​. കോടതി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - brother in law attacked hidden accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.