കൈക്കോടാലിക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി റിമാൻഡിൽ
നെടുങ്കണ്ടം: കൈക്കോടാലിക്ക് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഈട്ടിത്തോപ്പ് സ്വദേശി ജിത്തുവിനെ നെടുങ്കണ്ടം ബസ്സ്റ്റാൻഡിന് സമീപം വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കല്ക്കൂന്തല് സ്വദേശി ശ്രീകാന്താണ് (43) അറസ്റ്റിലായത്. കഴിഞ്ഞദിവസം ശ്രീകാന്ത് ഓട്ടോയുമായി വന്ന സമയത്ത് ഇരുചക്ര വാഹനത്തിലെത്തിയ ജിത്തു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് പിന്നാലെ എത്തി തലക്ക് വെട്ടിയത്.
ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ദുരന്തം ഒഴിവായി. നെടുങ്കണ്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിത്തു. നേരത്തേ ഇരുവരും തമ്മിൽ വാക്തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്. വെട്ടേറ്റ് ഹെല്‍മറ്റ് പൊട്ടിച്ചിതറി ജിത്തു നിലത്തുവീണു. നാട്ടുകാരാണ് ജിത്തുവിനെ രക്ഷപ്പെടുത്തിയത്.
ശ്രീകാന്തിനെ മർദിച്ചതായും പറയുന്നു. തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെടുങ്കണ്ടം എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.