അജയനും കുടുംബത്തിനും ഞായറാഴ്​ച കൈമാറുന്ന വീട്

പീപ്പിൾസ്​ ഫൗണ്ടേഷൻ കനിഞ്ഞു; അജയനും കുടുംബത്തിനും സ്വന്തം വീടായി

നെടുങ്കണ്ടം: ഒറ്റമുറി ഷെഡിൽ കഴിഞ്ഞ അജയനും കുടുംബത്തിനും പീപ്പിൾസ്​ ഫൗണ്ടേഷൻ കേരള നെടുങ്കണ്ടം താന്നിമൂട്ടിൽ നിർമിച്ചുനൽകുന്ന വീടി​െൻറ താക്കോൽ കൈമാറ്റം ഞായറാഴ്്ച രാവിലെ 11ന് നടക്കും. നെടുങ്കണ്ടം പഞ്ചായത്ത് നാലാം വാർഡിൽ താമസിക്കുന്ന പുത്തൻപുരക്കൽ അജയനും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തിനാണ് വീട് നിർമിച്ച് നൽകുന്നത്. വീടിന്​ പീപ്പിൾസ്​ ഫൗണ്ടേഷൻ ഏഴുലക്ഷം രൂപ അനുവദിച്ചതിനുപുറമെ അഞ്ച്​ സെൻറ് സ്ഥലം സൗജന്യമായി നൽകി സഹായ ഹസ്​തവുമായി ആലുംമൂട്ടിൽ ടെക്സ്​റ്റയിൽസ്​ ഉടമ നസീറും രംഗത്തെത്തിയതോടെയാണ് വീട്​ യാഥാർഥ്യമായത്.

പതിനേഴും പതിമൂന്നും വയസ്സുള്ള രണ്ട് പെൺകുട്ടികളും 15 വയസ്സുള്ള മകനുമടക്കം അഞ്ച്​ അംഗങ്ങൾ അടങ്ങുന്ന കുടുംബം അന്തിയുറങ്ങുന്നത് നിലംപൊത്താറായ ഒറ്റമുറി ഷെഡിൽ എന്ന വാർത്ത കഴിഞ്ഞ ഫെബ്രുവരിയിൽ മാധ്യമങ്ങളിലൂടെ അറിഞ്ഞ് സഹായവുമായി പീപ്പിൾ ഫൗണ്ടേഷൻ എത്തുകയായിരുന്നു. പരിവർത്തനമേട്ടിലെ നിലവിലെ വീട്ടിലേക്ക് പോകാനുള്ള നടപ്പുവഴി ഒരടി വീതി പോലുമില്ലാത്തതും ഉരുളൻകല്ലുകൾ നിറഞ്ഞതുമായിരുന്നു.

ഇവിടെ വീട് നിർമാണത്തിനാവശ്യമായ സാധനങ്ങൾ എത്തിക്കാൻ ഭാരിച്ച ​െചലവുവരുമെന്ന്​ മനസ്സിലാക്കിയ ജനകീയ കമ്മിറ്റി സുഹൃദ്​ സംഭാഷണങ്ങൾക്കിടെ നസീറിനോട് വിവരം പറഞ്ഞതോടെ താന്നിമൂട്ടിൽ റോഡരികിൽ അഞ്ച്​ സെൻറ് സ്ഥലം സൗജന്യമായി നൽകാൻ അദ്ദേഹം തയാറായി. കഴിഞ്ഞ 12 വർഷമായി വാസയോഗ്യമായ വീടിനുവേണ്ടി കയറിയിറങ്ങാത്ത ഗ്രാമസഭകളില്ല. ആകെയുള്ള ഏഴ് സെൻറ് സ്ഥലത്ത് ഒരു കൊച്ചുമുറിയും അടുക്കളയുമുള്ളതായിരുന്നു ഇവരുടെ വീട്. മൂന്നുപതിറ്റാണ്ട് മുമ്പ് ആരോ നിർമിച്ച് പലരിൽ നിന്ന്​ കൈമറിഞ്ഞ് 16 വർഷം മുമ്പ് ഇവർ വാങ്ങിയതാണിത്​.

പല ഗ്രാമസഭകളിലും വീട് അനുവദിച്ചതായി ലിസ്​റ്റ് വായിച്ചു. ഒടുവിൽ കുടുംബശ്രീ പ്രവർത്തകർ വന്ന്​ അന്വേഷണം നടത്തി ഇവരുടെ വീട് വാസയോഗ്യമാണെന്ന്​ എഴുതിച്ചേർത്തു. പിന്നീട് പഞ്ചായത്ത്​ പറഞ്ഞ്​ േബ്ലാക്കിൽ ലിസ്​റ്റുണ്ടെന്ന്​. േബ്ലാക്കിൽ എത്തിയപ്പോൾ പുതിയ ലിസ്​റ്റ് വില്ലനായി. കുടുംബത്തിെൻറ ദയനീയാവസ്ഥ പീപ്പിൾസ്​ ഫൗണ്ടേഷൻ പ്രതിനിധികൾ നേരിൽ ബോധ്യപ്പെടുകയും തുക അനുവദിക്കുകയുമായിരുന്നു.

Tags:    
News Summary - ajayan and family get a home with the help of people founadation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.