Posted On
date_range Updated On
date_range ചരക്കുലോറിക്കു മുകളിൽ വൈദ്യുതി തൂൺ ഒടിഞ്ഞുവീണു
നെടുങ്കണ്ടം: തൂക്കുപാലത്ത് ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിക്ക് മുകളിലേക്ക് വൈദ്യുതി തൂൺ ഒടിഞ്ഞുവീണു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കൂട്ടാറിലേക്ക് നിർമ്മാണ സാമഗ്രികളുമായി വന്ന ലോറി മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെയാണ് അപകടം. വൈദ്യുതി ലൈനിൽ ഉടക്കിയതിനാൽ ലോഡുമായി വന്ന ലോറിക്ക് മുകളിലേക്ക് കോൺക്രീറ്റ് വൈദ്യുതി തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം തൂക്കുപാലം- മുണ്ടിയെരുമ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.