മറയൂർ-ചിന്നാർ റോഡിൽ ജെല്ലിമലയിൽ കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ
നിലയുറപ്പിച്ച ഒറ്റയാൻ
Posted On
date_range Updated On
date_range യാത്രക്കാരെ മുൾമുനയിൽ നിർത്തി ഒറ്റയാൻ
മറയൂർ: ചിന്നാർ റോഡിൽ രാത്രി കെ.എസ്.ആർ.ടി.സി ഉൾപ്പെടെ അമ്പതോളം വാഹനങ്ങളിലെ യാത്രക്കാരെ ഒറ്റയാൻ ഭീതിയുടെ മുൾമുനയിൽ നിർത്തി. ശനിയാഴ്ച രാത്രി ഒമ്പതര മുതൽ പതിനൊന്നര വരെയാണ് ജെല്ലിമലക്ക് സമീപം നടുറോഡിൽ ഒറ്റയാൻ നിലയുറപ്പിച്ചത്. വാഹനങ്ങൾക്ക് സമീപത്തുകൂടി നടന്നും തുമ്പിക്കൈകൊണ്ട് ഉരസിയും ഭീതിയിലാഴ്ത്തി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പതിനൊന്നരയോടെ റോഡരികിലെ ചെരുവിലിറങ്ങിപ്പോയതോടെയാണ് യാത്രക്കാരുടെ ശ്വാസം നേരെവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.