അപകടത്തില്‍പെട്ട അയ്യപ്പനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ യാത്ര തടസ്സപ്പെടുത്തി
റോഡില്‍ നില്ക്കുന്ന കൊമ്പന്
Posted On
date_range Updated On
date_range രോഗിയുമായി പോയ ആംബുലന്‍സ് കാട്ടാനക്ക് മുന്നിൽപെട്ടത് മുക്കാല്‍ മണിക്കൂര്‍
മറയൂര്‍: മറയൂരില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അപകടത്തിൽപെട്ട രോഗിയുമായിപോയ ആംബുലന്‍സ് ആനക്ക് മുന്നില്‍പെട്ട് റോഡിൽ കുരുങ്ങിയത് മുക്കാല്‍ മണിക്കൂറോളം.
കാന്തല്ലൂര്‍ ദെണ്ഡുകൊമ്പ് ആദിവാസി കോളനി സ്വദേശിയായ അയ്യപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുേമ്പാഴാണ് പെരിയവരൈ ഭാഗത്ത് ആന യാത്ര തടസ്സപ്പെടുത്തിയത്.
റോഡില്‍ നിലയുറപ്പിച്ച കൊമ്പന് മുക്കാല്‍ മണിക്കൂറിനുശേഷമാണ് വഴിമാറിയത്. ഈ സമയമത്രയും ഇരുഭാഗത്തുനിന്നുള്ള ഒട്ടേറെ വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.