Posted On
date_range Updated On
date_range കാന്തല്ലൂരിൽ കടുവ ആക്രമണം; പശു ചത്തു
മറയൂര്‍: കാന്തല്ലൂര്‍ കുണ്ടക്കാട്ടില്‍ കടവയുടെ ആക്രമണത്തില്‍ പശുചത്തു. വരയടി സ്വദേശി മണികണ്ഠെൻറ പശുവാണ് ചത്തത്. ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപം പറമ്പില്‍ മേയാൻ വിട്ടിരുന്ന പശുവിനെ കാണാതായിരുന്നു.
തിരച്ചിലാണ് ഒരു കിലോമീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പൊന്തക്കാടിനുള്ളില്‍നിന്ന് പശുവിെൻറ ജഡം കണ്ടെത്തിയത്. വിവരമറിയിച്ചതനുസരിച്ച് മറയൂര്‍ വെറ്ററിനറി ഡോക്ടര്‍ കെ.വി. ബിജുവിെൻറ നേതൃത്വത്തിലുള്ള സംഘവും വനംവകുപ്പ് ഉദ്യോഹസ്ഥരുമെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.