Posted On
date_range Updated On
date_range വീട്ടുമുറ്റത്തുനിന്ന് ചന്ദനമരം മുറിച്ചു കടത്തി
മറയൂർ: പയസ് നഗർ ചെക്ക് പോസ്റ്റിൽനിന്ന് അരക്കിലോമീറ്റർ അകലെ വീടിന്റെ മുറ്റത്തുനിന്നു ചന്ദനമരം വെട്ടിക്കടത്തി. കഴിഞ്ഞദിവസം രാത്രി വീട്ടിൽ ആളില്ലാത്ത സാഹചര്യം നോക്കി അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മരമാണ് മോഷ്ടാക്കൾ കടത്തിയത്. സമീപവാസികൾ ശബ്ദം കേൾക്കാതിരിക്കാൻ വീടിന്റെ ടെറസിൽ കയർ വലിച്ചു കെട്ടിയാണ് മരം മുറിച്ചത്.
24 മണിക്കൂറും വനം വകുപ്പിന്റെ നിയന്ത്രണമുള്ള സ്ഥലത്താണ് ചന്ദനമരം വെട്ടിക്കടത്തിയത്. കഴിഞ്ഞ മാസം മറയൂർ പത്തിരിപ്പാലം കോളനിയിൽനിന്നു വീടിന് സമീപത്ത് മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മുറിച്ചു കടത്തിയിരുന്നു. ഇതിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.