മറയൂരിൽ ലേലത്തിന് വെച്ചിരിക്കുന്ന ചന്ദനം
Posted On
date_range Updated On
date_range മറയൂര്‍ ചന്ദന ഇ-ലേലം 8,9 തീയതികളില്‍
മറയൂര്‍: മറയൂര്‍ ചന്ദന ഇ-ലേലം 8, 9 തീയതികളിൽ നടക്കും. രണ്ട് ദിവസങ്ങളില്‍ നാല് ഘട്ടങ്ങളിലായി നടക്കുന്ന ലേലത്തില്‍ 16 വിഭാഗങ്ങളിലായി 105.446 കിലോ ചന്ദനമാണ് ഒരുക്കിയിരിക്കുന്നത്. ഇ-ലേലത്തിെൻറ ചുമതല കല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.എസ്.ടി.സി കമ്പനിക്കാണ്. രജിസ്റ്റർ ചെയ്ത് ഇന്ത്യയില്‍ എവിടെയിരുന്ന് വേണമെങ്കിലും ലേലത്തില്‍ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്.
ക്ഷേത്രങ്ങള്‍ക്ക് കൂടുതല്‍ താൽപര്യമുള്ള ക്ലാസ് 6 വിഭാഗത്തില്‍പ്പെടുന്ന ബഗ്റദാദ് ചന്ദനവും ഒരുക്കിയിട്ടുണ്ട്. പ്രകൃതിദത്തമായ മറയൂര്‍ ചന്ദനത്തിന് ആവശ്യക്കാര്‍ ഏറെയാണ്.കമ്പനികള്‍ക്ക് ലേലത്തില്‍ പിടിക്കാവുന്ന തരത്തില്‍ 10 മുതല്‍ 200കിലോ ലോട്ടായും ക്ഷേത്രങ്ങള്‍ക്ക് 1 മുതല്‍ 10 കിലോ വരെയുള്ള ലോട്ടായുമാണ് ചന്ദനം തരംതിരിച്ചിരിക്കുന്നത്. ആഗസ്റ്റിൽ രണ്ടു ദിവസമായി ആകെ 1.98 കോടിരൂപയുടെ ലേലമാണ് നടന്നത്. അന്ന് പ്രമുഖ കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാതിരുന്നതാണ് ലേല തുകയില്‍ വന്‍കുറവ് വരാന്‍ കാരണമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.