യുവതിയെ മർദിച്ച കേസിൽ പിടിയിലായവർ
Posted On
date_range Updated On
date_range യുവതിയെ മർദിച്ച കേസിൽ പ്രതികൾ പിടിയിൽ
മറയൂർ: യുവതിയെ മർദിച്ച പരാതിയെ തുടർന്ന് പ്രതികൾ പിടിയിൽ. ആനക്കാൽപെട്ടി സ്വദേശി സൂര്യ (24), കൂടവയൽ സ്വദേശി ശരത്ത് എന്നറിയപ്പെടുന്ന ശിവ(21), ചെറുവാട് സ്വദേശി അജിത്കുമാർ(19), മൈക്കിൾഗിരി സ്വദേശി ഭാരതിരാജ്(19) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടുകൂടി മദ്യപിച്ചെത്തിയ നാലുപേരും ആനക്കാൽപെട്ടിയിലെ മറ്റൊരാളുടെ അടക്ക ഗോഡൗണിെൻറ ഗേറ്റ് തകർത്തു. ഈ സമയം വഴിയേ വന്ന യുവതി പൊലീസിൽ ഫോൺ ചെയ്ത് വിവരം അറിയിച്ചു എന്ന് ആരോപിച്ച് വലിച്ചു നിലത്തിട്ട് വസ്ത്രം കീറുകയും ആക്രമിക്കുകയുമായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.