പരിക്കേറ്റ മാരിയമ്മ

കാട്ടുപോത്തി​െൻറ ആക്രമണത്തിൽ വ​യോധികക്ക് പരിക്ക്

മറയൂർ: കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ കാട്ടുപോത്തി​െൻറ ആക്രമണത്തിൽ 60 കാരിക്ക് ഗുരുതര പരിക്കേറ്റു.

കാപ്പിസ്​റ്റോർ സ്വദേശി വെള്ളസ്വാമിയുടെ ഭാര്യ മാരിയമ്മക്കാണ് (60) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ തോട്ടത്തിൽ കളപറിക്കുന്നതിനിടെയാണ്​ നെഞ്ചിനും വലതുകൈയിലും കുത്തി പരുക്കേൽപിച്ചത്.

സമീപത്തുണ്ടായിരുന്നവർ മാരിയമ്മയെ മറയൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിനുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കോവിഡ് ടെസ്​റ്റ്​ നടത്താൻ കഴിയാത്ത സാഹചര്യത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.