മറയൂർ പാലപ്പെട്ടി ആദിവാസി കുടിയിൽ കോവിഡ് ബാധിച്ച സ്ത്രീയെ വനത്തിലൂടെ ബൈക്കിൽ കൊണ്ടുപോകുന്നു
Posted On
date_range Updated On
date_range വനത്തിൽ നാല് കിലോമീറ്റർ ബൈക്കിലിരുത്തി കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചു
മറയൂർ: ആദിവാസി കുടിയിൽനിന്ന് കോവിഡ് രോഗിയുമായി മൂന്നുപേർ ബൈക്കിൽ വനത്തിനുള്ളിൽ സഞ്ചരിച്ചത് നാല് കിലോമീറ്റർ.
റോഡ് സൗകര്യം ഇല്ലാത്തതിനാൽ വാഹനം എത്താത്ത പാലപ്പെട്ടി ആദിവാസി കുടിലിൽനിന്ന് വനത്തിലൂടെ നാല് കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ചാണ് കോവിഡ് ബാധിച്ച സ്ത്രീയെ റോഡിൽ എത്തിച്ചത്.
അവിടെ നിന്നും ഡിവൈഎഫ്ഐയുടെ സ്നേഹവണ്ടിയിൽ അടിമാലിവരെ എത്തിച്ചു. രോഗം മൂർച്ഛിച്ചിതിനാൽ അവിടെനിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്കും െകാണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.