മറയൂര്‍: മൈക്കിള്‍ഗിരി എല്‍.പി സ്കൂളിലെ ക്ലാസ്മുറി തകര്‍ത്ത് കമ്പ്യൂട്ടറുകള്‍ മോഷ്ടിച്ചു. പ്രധാന അധ്യാപികയുടെ മുറിയില്‍നിന്ന് ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും അലമാരയില്‍ സൂക്ഷിച്ച വിലപിടിപ്പുള്ള ശില്പവും വിദ്യാര്‍ഥികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ മുറിയില്‍നിന്ന് ഒരു മോണിറ്ററും പ്രോജക്ടറും അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്.
മറയൂര്‍ എ.എസ്.ഐ എം. ഷമീറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിധഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. രണ്ടാഴ്ചക്ക് മുമ്പും സ്കൂളിൽ മോഷണശ്രമം നടന്നിരുന്നു. അന്ന് സ്കൂള്‍ പ്രധാനാധ്യാപികയുടെ മുറിയില്‍നിന്ന് ചെറിയ തുക നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.