Posted On
date_range Updated On
date_range ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
മറയൂർ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന വാഗുവര സ്വദേശികളായ ഡ്രൈവർ സഞ്ജയ് (20) യാത്രക്കാരനായ പളനിവേൽ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സഞ്ജയ് മൂന്നാറിലെ ആശുപത്രിയിലും ഗുരുതര പരിക്കേറ്റ പളനിവേലുവിനെ തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഗുവരയിൽനിന്ന് മറയൂരിലേക്കുവന്ന ഓട്ടോറിക്ഷയും മൂന്നാർ ഭാഗത്തേക്കുപോയ കാറും ലക്കം വെള്ളച്ചാട്ടന് സമീപം കൂട്ടിയിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.