Posted On
date_range Updated On
date_range ക്ഷേത്രത്തിൽ മോഷണശ്രമം
മറയൂർ: കോവിൽകടവ് തെങ്കാശി നാഥൻ ക്ഷേത്രത്തിൽ മോഷണശ്രമം. കാണിക്കവഞ്ചിയുടെ പൂട്ട് തല്ലിപ്പൊട്ടിച്ചെങ്കിലും മോഷണം നടത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ ക്ഷേത്രത്തിൽ ആറടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. ഇന്നലെ അതിരാവിലെ ക്ഷേത്രത്തിൽ വെള്ളം കുറഞ്ഞപ്പോഴാണ് കാണിക്കവഞ്ചി തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. പുലർച്ച നാലരയോടെയാണ് സംഭവം സി.സി.ടി.വിയിൽ പതിഞ്ഞിരിക്കുന്നത്.
രണ്ട് യുവാക്കൾ കമ്പികൊണ്ട് കാണിക്കവഞ്ചി പൊട്ടിക്കുന്നത് കാണാം. ക്ഷേത്ര കമ്മിറ്റി പരാതി നൽകിയതിനെത്തുടർന്ന് മറയൂർ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.