മുള്ളൻപന്നിയെ കൊന്ന് ഇറച്ചി കടത്തിയവർക്ക് മൂന്ന് വർഷം തടവും പിഴയും

കുമളി: മുള്ളൻപന്നിയെ വേട്ടയാടി ഇറച്ചി ഓട്ടോയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രതികൾക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പീരുമേട് മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ബിജു തോമസ്, ബിനോയ് തോമസ്, റോയ് മാത്യു, സിജോ സൈമൺ എന്നിവർക്ക് മൂന്നു വർഷത്തെ തടവും പിഴയും വിധിച്ചത്.

പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിൽ 2012 ലാണ് ഇത് സംബന്ധിച്ച കേസെടുത്തത്. വനപാലകരുടെ രാത്രി കാല വാഹന പരിശോധനക്കിടെയാണ് മുള്ളൻപന്നിയുടെ ഇറച്ചി ഓട്ടോയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന സംഘം പിടിയിലായത്.

Tags:    
News Summary - Those who killed the hedgehog and smuggled the meat were sentenced to three years in prison and fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.