കുമളി: മഴയെ തുടർന്ന് നിറഞ്ഞ തേനി ജില്ലയിലെ സോത്തുപ്പാറ ഡാമിൽനിന്ന് കൃഷി, കുടിവെള്ള ആവശ്യങ്ങൾക്ക് ജലം തുറന്നുവിട്ടു. തേനി ജില്ലയിലെ പെരിയകുളം ഭാഗത്തെ 2865 ഏക്കർ കൃഷിയിടങ്ങളിൽ നെൽകൃഷിക്കാണ് ജലം തുറന്നുവിട്ടത്.
തേനി കലക്ടർ ആർ.വി. ഷജീവനയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എത്തിയാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. പ്രത്യേക പൂജകൾക്കൾക്കും പ്രാർഥനകൾക്കും ശേഷമായിരുന്നു ഇത്. അണക്കെട്ടിൽനിന്ന് കുടിവെള്ള, കാർഷിക ആവശ്യങ്ങൾക്ക് സെക്കൻഡിൽ 30 ഘന അടി ജലമാണ് ഇപ്പോൾ തുറന്നുവിട്ടിട്ടുള്ളത്. തേനി ജില്ലയിൽ വൈഗ അണക്കെട്ട് ഉൾപ്പെടെ അഞ്ച് ഡാമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.