മുല്ലപ്പെരിയാർ സന്ദർശിക്കാനെത്തിയ എം.പിയെ പൊലീസ് തിരിച്ചയച്ചു

കുമളി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ആശങ്കക്കിടയാക്കിയ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസിനെ കേരള പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന്​ മണിയോടെ വള്ളക്കടവ് വഴി വാഹനത്തിലെത്തിയ എം.പിയെ അണക്കെട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഒരു മണിക്കൂറിലധികം തടഞ്ഞുവെച്ചശേഷം മടക്കി അയക്കുകയായിരുന്നു.

അണക്കെട്ടി​െൻറ ചുമതലയുള്ള തമിഴ്നാട് എക്സി. എൻജിനീയർ സാം ഇർവി​െൻറ അനുമതിയോടെയാണ് എം.പി സന്ദർശനത്തിനെത്തിയത്. എന്നാൽ, ഇടുക്കി കലക്​ടർ അനുമതി നൽകാത്തതിനാൽ തടയുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയതെന്ന് എം.പി പറഞ്ഞു.

അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് ഉയരുകയാണ്. 137.60 അടി ജലമാണ് ഇപ്പോഴുള്ളത്. നിലവിലെ സ്ഥിതി നേരിട്ട് മനസ്സിലാക്കി പാർലമെൻറിൽ ഉന്നയിക്കാനാണ് സന്ദർശനം തീരുമാനിച്ചതെന്ന് എം.പി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പൊലീസ് തമിഴ്നാടി​െൻറ പ്രീതി പിടിച്ചുപറ്റാൻ ശ്രമം നടത്തുകയായിരുന്നു. അണക്കെട്ട് സന്ദർശിക്കുന്നതിൽ തമിഴ്നാടിനില്ലാത്ത എതിർപ്പ് കേരള പൊലീസിനെന്തുകൊണ്ടാണ് ഉണ്ടായതെന്നതിൽ സംശയമുണ്ടെന്നും അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്നും എം.പി വ്യക്തമാക്കി.

അണക്കെട്ടിലെത്തിയ എം.പി.യെ സ്പിൽവേയ്ക്ക് സമീപം ഇൻസ്പെക്ടർ സുവർണ കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. അണക്കെട്ട് സന്ദർശിക്കാൻ അനുമതി നൽകണമെന്ന് ഏറെ നേരം എം.പി ഇവരോട് ആവശ്യപ്പെട്ടെങ്കിലും പറ്റി​െല്ലന്ന് വ്യക്തമാക്കി തിരിച്ചയക്കുകയായിരുന്നെന്ന് എം.പിയുടെ ഒപ്പം ഉണ്ടായിരുന്നവരും പറയുന്നു.

ചി​ത്രം: മുല്ലപ്പെരിയാർ അണക്കെട്ട്​ സന്ദർശിക്കാനെത്തിയ അഡ്വ. ഡീൻ കുര്യാക്കോസ്​ എം.പിയെ സ്​പിൽവേക്ക്​ സമീപം പൊലീസ്​ തടയുന്നു

Tags:    
News Summary - police sent back deen kuriakose MP who came to visit Mullaperiyar dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.