സി.സി.ടി.വി ദൃശ്യം

പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദിച്ചതായി പരാതി

ഇടുക്കി: കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദിച്ചതായി പരാതി. കുമളി ചെളിമടയിലെ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മ‍ർദനമേറ്റത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എ.എസ്.ഐ മുരളിയാണ് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

കുമളി ചെളിമടയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ സ്കൂട്ടറിലെത്തിയ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മുരളി ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെട്ടു. ടാങ്കിന്റെ അടപ്പ് തുറന്നു നൽകണമെന്ന് പമ്പിലെ ജീവനക്കാരനായ രഞ്ജിത് പറഞ്ഞു. ജീവനക്കാരാണ് തുറക്കേണ്ടതെന്നും അല്ലെന്നുമുള്ള തർക്കത്തിനിടെ എ.എസ്.ഐ മുരളി രഞ്ജിത്തിനെ മർദ്ദിക്കുകയായിരുന്നു.

കൈക്കും തലക്കും വാരിയെല്ലിനും നാഭിക്കും മർദനത്തിൽ പരിക്കേറ്റതായി രഞ്ജിത്ത് പറഞ്ഞു.താഴെ വീണിട്ടും എ.എസ്.ഐ മർദനം തുടരുകയായിരുന്നു. പമ്പിൽ ഇന്ധനമടിക്കാൻ എത്തിയവരും ജീവനക്കാരും ചേർന്നാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. രഞ്ജിത്തിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്തു.

Tags:    
News Summary - petrol pump employee was beaten up by ASI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.