പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹം; വരനും മാതാപിതാക്കളും അറസ്റ്റിൽ

കുമളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തുനൽകിയ സംഭവത്തിൽ വരനെയും മാതാപിതാക്കളെയും പൊലീസ്​ അറസ്റ്റ്​ ചെയ്തു. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലാണ് സംഭവം. വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കഴിഞ്ഞ മാർച്ചിൽ നടന്ന വിവാഹം പുറംലോകം അറിഞ്ഞത്.

17കാരി ഗർഭിണിയാണെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിച്ച സൂര്യ (24), ഇയാളുടെ പിതാവ് ഈശ്വരൻ (46), അമ്മ കാളീശ്വരി (45) എന്നിവരെ അറസ്റ്റ് ചെയ്ത്​ പൊലീസ്​ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - parents, groom arrested under POCSO Act for marrying, impregnating teenage girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.