സുബ്രഹ്മണ്യൻ
കുമളി: വണ്ടിപ്പെരിയാർ ഡൈമുക്കിൽനിന്ന് കള്ളനോട്ട് പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതിയായ തമിഴ്നാട് വിരുതപാക്കം ഗാന്ധിനഗർ സ്വദേശി സുബ്രഹ്മണ്യനെ തെളിവെടുപ്പിന് വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ തെളിവെടുപ്പിനാണ് കേരള പൊലീസിന് വിട്ടുനൽകിയത്. വണ്ടിപ്പെരിയാർ കള്ളനോട്ട് കേസിൽ നേരത്തേ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിൽനിന്നാണ് കള്ളനോട്ട് എത്തിച്ചതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യകണ്ണിക്കായുള്ള അന്വേഷണത്തിനിടയിലാണ് ചെന്നൈയിൽ 45 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അടിക്കാനുപയോഗിക്കുന്ന മെഷീനുമായി സുബ്രഹ്മണ്യനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. സുബ്രഹ്മണ്യൻ വഴിയാണ് വണ്ടിപ്പെരിയാറിൽ കള്ളനോട്ട് എത്തിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതി സുബ്രഹ്മണ്യനെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
തമിഴ്നാട് പൊലീസിന്റെ സാന്നിധ്യത്തിൽ വണ്ടിപ്പെരിയാറിൽ എത്തിച്ച പ്രതിയിൽനിന്ന് വിശദമായി തെളിവെടുത്തു. ഇയാൾ തന്നെയാണ് മുമ്പ് കേസിൽ പിടിയിലായവർക്ക് കള്ളനോട്ട് കൈമാറിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.