കൃഷിയിടത്തിൽ െചരിഞ്ഞനിലയിൽ കണ്ടെത്തിയ പിടിയാന
കുമളി: പെരിയാർ കടുവ സങ്കേതത്തോടുചേർന്ന മേഘമല വന്യജീവി സങ്കേതത്തിൽനിന്ന് കൃഷിയിടത്തിലെത്തിയ പിടിയാനയെ െചരിഞ്ഞനിലയിൽ കണ്ടെത്തി. തേനി ജില്ലയിലെ തേവാരം താഴേയൂത്ത് മലയടിവാരത്തിൽ പാണ്ടി എന്നയാളുടെ കൃഷിയിടത്തിലാണ് ആനയെ െചരിഞ്ഞനിലയിൽ കണ്ടെത്തിയത്.ഈ ഭാഗത്ത് പതിവായി ആന, മ്ലാവ്, കാട്ടുപോത്ത് എന്നിവ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കാറുണ്ട്.
കൃഷിയിടത്തിലിറങ്ങിയ ആന തോട്ടം കാവൽക്കാരെ ഉൾെപ്പടെ കൊലപ്പെടുത്തിയ സംഭവവും ഈ മേഖലയിൽ പതിവാണ്. വന്യജീവികളുടെ ശല്യം ഒഴിവാക്കാൻ നടത്തിയ ഏതെങ്കിലും ശ്രമത്തെ തുടർന്നാണോ ആന െചരിഞ്ഞതെന്ന സംശയം ശക്തമാണ്. ഉത്തമപാളയം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജഡം പോസ്റ്റ്മോർട്ടത്തിനുശേഷം പ്രദേശത്ത് സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.