Representative Image

കുമളി, വണ്ടിപ്പെരിയാർ, വള്ളക്കടവ് ഉൾപ്പടെ ഹൈറേഞ്ചിലുണ്ടായത് ഭൂചലനമല്ലെന്ന്

കുമളി: ചൊവ്വാഴ്ച രാത്രി കുമളി, വണ്ടിപ്പെരിയാർ, വള്ളക്കടവ് ഉൾപ്പടെ ഹൈറേഞ്ചിൻെറ വിവിധ ഭാഗങ്ങളിലുണ്ടായത്  ഭൂചലനമല്ലന്ന് കെ എസ്.ഇ.ബി റിസേർച്ച് വിഭാഗം അധികൃതർ സ്ഥിരീകരിച്ചു. രാത്രി 9 മണിക്ക് വലിയ ഇടിമുഴക്കമുണ്ടായതോടെ ഇതിൻെറ അലയൊലികളാണ് കെട്ടിടങ്ങളിൽ കണ്ടതെന്നും ഇത് ഭൂമിയിൽ ചലനം സൃഷ്ടിച്ചിട്ടില്ലന്നുമാണ് അധികൃതരുടെ വിശദീകരണം.

ചൊവ്വാഴ്ച രാത്രി നേരിയ ചാറ്റൽ മഴയുടെ അകമ്പടിയോടെയെത്തിയ ഇടിമിന്നൽ നാട്ടുകാരിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെട്ടിടങ്ങൾ വിറച്ചതോടെ ഭൂചലനമാണെന്ന സംശയം ബലപ്പെടുകയായിരുന്നു.

ജില്ലയിൽ ഭൂചലനം രേഖപ്പെടുത്താൻ ഇടുക്കി അണക്കെട്ടിലും ആലടി, മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപത്തെ വള്ളക്കടവിലുമാണ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിലെ റിക്ടർ സ്കെയിലിൽ ഒരിടത്തും ഭൂചലനം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ലന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീദേവി 'മാധ്യമ'ത്തോടു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.